ഇന്ത്യയിൽ 12,516 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ 12,516 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,155 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 3,38,14,080 ആയി ഉയർന്നു. 501 മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1.37 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 4,62,690 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 

24 മണിക്കൂറിനിടെ 53,81,889 പേർക്ക് വാക്സിൻ നൽകി. രാജ്യത്ത് 1,10,79,51,225 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed