മലാല യൂസഫ്സായ് വിവാഹിതയായി

ലണ്ടൻ: സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ ഹൈ പെർഫോമൻസ് സെന്‍റർ ജനറൽ മാനേജർ അസർ മാലികാണ് വരൻ. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ബ്രിട്ടനിലെ ബെർമിംഗ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 2012ൽ സ്‌കൂൾ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ വച്ച് താലിബാൻ തലയിലേക്ക് വെടിവച്ച് വധിക്കാൻ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്‌തയായത്. വിദേശത്ത് ചികിത്സയ്‌ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസിൽ യുന്നിൽ പ്രസംഗിച്ചു. 2014ൽ പതിനേഴാം വയസിൽ നൊബേൽ സമ്മാനം ലഭിച്ചു.