ഇന്ധന നികുതി കുറയ്ക്കാത്ത പക്ഷം സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്ത് കെ സുധാകരൻ


തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരേ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. നവംബർ 18ന് സംസ്ഥാന വ്യാപക സമരത്തിന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആഹ്വാനം ചെയ്തു. 140 നിയോജക മണ്ഡലങ്ങളിലായി 280 കേന്ദ്രങ്ങളിൽ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കോൺ‍ഗ്രസ് ജില്ലാ കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് സമരം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. സമൂഹത്തിലെ എല്ലാ ആളുകളും ഒരുപോലെ നേരിടുന്ന പ്രശ്നമായതിനാൽ ഏവരുടെയും പങ്കാളിത്തം കെപിസിസി അധ്യക്ഷൻ അഭ്യർത്ഥിച്ചു.

You might also like

Most Viewed