യെമനിൽ വിമാനത്താവളത്തിന് സമീപം ഭീകരാക്രമണം: 10 മരണം

സന: യെമനിൽ വിമാനത്താവളത്തിനു സമീപം ഉണ്ടായ ഭീകരാക്രമണത്തിൽ 10 പേർ മരിച്ചു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യെമന്റെ താൽക്കാലിക തലസ്ഥാനമായ ഏദനിലാണ് ആക്രമണം ഉണ്ടായത്.
ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി മുയീൻ അബ്ദുൽമലേക് സയീദ് പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മരിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഏദൻ മുൻ ഗവർണർ വിമാനത്താവളത്തിലേക്ക് എത്തുന്ന സമയത്തായിരുന്നു ആക്രമണം.