എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി. വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാരം നൽകുന്ന തീയതി പിന്നീട് അറിയിക്കും. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെ നാമത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്.