രാജ്യം കടക്കാൻ അനുമതിയില്ല; ആറ് വിമാനങ്ങൾ അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്


കാബൂൾ: അഫ്ഗാനിസ്താനിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം പേർ. വിമാനങ്ങൾക്ക് പറന്നുയരാൻ താലിബാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് ഇത്രയധികം പേർ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

അതേസമയം ആറ് വിമാനങ്ങൾ മസാർ −ഇ−ഷെരീഫ് വിമാനത്താവളത്തിൽ താലിബാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കുടുങ്ങി കിടക്കുകയാണെന്നും താലിബാൻ യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും യുഎസ് പ്രതിനിധി വ്യക്തമാക്കി.

മസാർ−ഇ−ഷെരീഫിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടുന്നതിനോ ലാൻഡ് ചെയ്യുന്നതിനോ താലിബാന്റെ അനുമതിവാങ്ങുന്നതിൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിന് അവർ ഉത്തരവാദികളായിരിക്കും എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞതായിറിപ്പോർട്ടിൽ പറയുന്നു.

You might also like

Most Viewed