ഭീകരാക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു ഒൻപത് സൈനികർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെക്ക് വടക്കൻ വസിരിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ഒൻപത് സൈനികർക്കും പരിക്കേറ്റു. ശനിയാഴ്ചയാണ് അഫ്ഗാൻ അതിർത്തിയോട് ചേർന്ന വസിരിസ്ഥാനിൽ ആക്രമണം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. പരിക്കേറ്റ സൈനികരെ മീരാംഷയിലെ ആശുപത്രിയിലേക്ക് മാറ്റി.