പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ സമരവുമായി മുന്നോട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന 12 മണിക്കൂർ സൂചന പണിമുടക്ക് നടത്തുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണം എന്നാണു പിജി ഡോക്ടർമാരുടെ ആവശ്യം. ജോലിഭാരം കാരണം പഠനം പ്രതിസന്ധിയിലാണെന്നും അധ്യയനം നഷ്ടപ്പെടുന്നുവെന്നുമാണ് പരാതി. റിസ്ക് അലവൻസ് അനുവദിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. സൂചന പണിമുടക്കിന്‍റെ ഭാഗമായി തിങ്കളാഴ്ച കൊവിഡ് നോണ്‍ കോവിഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed