ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ജനകീയപ്രക്ഷോഭം ശക്തം


ഹവാന: ക്യൂബയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ ജനകീയപ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തെ നേരിടാൻ ഫേസ്ബുക്കിനും വാട്ട്സ്ആപ്പിനും രാജ്യത്ത് നിരോധനം ഏർപ്പെടുത്തി.സാന്പത്തികമേഖലയുടെ തകർച്ചയും മരുന്നിന്‍റെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമത്തെയും തുടർന്നാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.

പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്. അംഗീകാരമില്ലാതെ തെരുവിൽ ഒന്നിച്ചുകൂടാൻ പാടില്ലാത്ത ക്യൂബയിൽ പ്രതിഷേധങ്ങൾ വിരളമാണ്.

You might also like

  • Straight Forward

Most Viewed