കൊടകര കുഴല്‍പ്പണക്കേസ്: കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി


തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃശൂർ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. പോലീസിന്‍റേത് വെറും രാഷ്ട്രീയ നാടകമാണെന്നും ബിജെപിയെ നാണം കെടുത്തുകയാണ് ലക്ഷ്യമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ആദ്യം അന്വേഷണ സംഘം നല്‍കിയ നോട്ടീസില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞു മാറിയിരുന്നു. കൊടകര കുഴൽപ്പണ കേസിലെ പരാതിക്കാരനായ ധർമരാജനുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ച് ചോദിക്കാനാണ് സുരേന്ദ്രനെ വിളിച്ചു വരുത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed