ആന്റിവൈറസ് സംരംഭകൻ ജോൺ ഡേവിഡ് മക്കഫി മരിച്ച നിലയിൽ‍


മാഡ്രിഡ്: ആന്റിവൈറസ് സംരംഭകൻ ജോൺ ഡേവിഡ് മക്കഫി(75)യെ മരിച്ച നിലയിൽ‍ കണ്ടെത്തി. നികുതി വെട്ടിപ്പ് കേസിൽ‍ അറസ്റ്റിലായി സ്‌പെയിനിലെ ജയിലിൽ‍ തടവിൽ‍ കഴിയുന്നതിനിടെയാണ് മക്കഫി മരിച്ചത്. മക്കഫിയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി ജയിൽ‍ അധികൃതർ‍ അറിയിച്ചു.

മക്കഫിയെ അമേരിക്കയ്ക്ക് കൈമാറാൻ സ്പാനിഷ് കോടതി അനുമതി നൽ‍കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത മരണം. മക്കഫിയുടെ മരണത്തിൽ‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

2014നും 2018നും ഇടയിൽ‍ അമേരിക്കയിൽ‍ നികുതി റിട്ടേൺ സമർ‍പ്പിക്കുന്നതിൽ‍ മക്കഫി ദശലക്ഷക്കണക്കിന് ഡോളറിന്റെ വീഴ്ച വരുത്തിയിരുന്നു. പിന്നീട് ക്രിപ്‌റ്റോ കറൻസി, കൺസൾ‍ട്ടിംഗ് ഉൾ‍പ്പെടെയുള്ളവയിൽ‍ നിന്ന് വൻ വരുമാനം നേടിയെങ്കിലും നികുതി റിട്ടേൺ സമർ‍പ്പിക്കുന്നതിൽ‍ ഇദ്ദേഹം വീഴ്ച വരുത്തി. ഇതുമായി ബന്ധപ്പെട്ടാണ് മക്കഫിക്കെതിരെ കേസെടുത്തതും പിന്നീട് അറസ്റ്റിലായതും.

1987ൽ‍ കലിഫോർ‍ണിയയിലാണ് മക്കഫി അസോസിയേറ്റ്‌സ് എന്ന പേരിൽ‍ സോഫ്റ്റ്‌വെയർ‍ സ്ഥാപനം ആരംഭിച്ചത്. 1990ൽ‍ 50 ദശലക്ഷം യു.എസ് ഡോളർ‍ വരുമാനം മക്കഫിക്കുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed