അമേരിക്കയിൽ വൻ വ്യോമഗതാഗത തടസ്സം; 22 കൺട്രോൾ സെന്ററുകൾ നിശ്ചലമായി
ശാരിക
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുയോ ചെയ്തതായി റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാന സർവീസുകൾ മുടങ്ങിയത്.
ടെലികമ്മ്യൂണിക്കേഷൻ തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെൻ മള്ളിൻ പ്രതികരിച്ചു. തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ 22 റീജ്യണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വിശദമാക്കി. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ അട്ടിമറിയോ ആണെന്ന് സൂചനകളില്ല.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പാക്കുന്നതിനിടയിലാണ് പ്രതിസന്ധി. തകരാറുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സാങ്കേതിക വിദഗ്ധർ സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
dsfdf


