സ്റ്റാർഷിപ്പ് 15ആം പരീക്ഷണം വിജയം; 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി; ബൂസ്റ്റർ ലാൻഡിംഗ് പാഡിലിറക്കാനായില്ല
ശാരിക
വാഷിംഗ്ടൺ ഡിസി: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ഇന്ത്യൻ സമയം പുലർച്ചെ 4:17-നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടം ബഹിരാകാശത്തെത്തുകയും, ദൗത്യത്തിലുണ്ടായിരുന്ന 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ കൃത്യമായി വിന്യസിക്കുകയും ചെയ്തു.
നിലവിൽ ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. 22 മണിക്കൂറും 32 മിനിറ്റും നീളുന്ന ഈ ദൗത്യത്തിൽ, ഭൂമിയെ 14 തവണ വലംവെച്ച ശേഷമായിരിക്കും സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക.
അതേസമയം, റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി ഇറക്കി. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാൻഡിംഗ് പാഡിൽ തിരികെ ഇറക്കി പുതിയ ചരിത്രം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.
dsfsf


