ചരിത്രപരമായ ബഹിരാകാശ പരീക്ഷണത്തിന് സ്‌പേസ് എക്‌സ്; സ്റ്റാർഷിപ്പിന്റെ മുഴുവൻ ഭാഗങ്ങളും തിരിച്ചിറക്കാൻ ശ്രമം


ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: ബഹിരാകാശ യാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണത്തിനൊരുങ്ങി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ 'സ്റ്റാർഷിപ്പി'ന്റെ എല്ലാ ഭാഗങ്ങളും കേടുപാടുകളില്ലാതെ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കാനാണ് കമ്പനി ആദ്യമായി ശ്രമിക്കുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.15-നും 5.30-നും ഇടയിലാണ് വിക്ഷേപണം നടക്കുക. പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ സംവിധാനം വികസിപ്പിക്കുന്നതിലൂടെ ബഹിരാകാശ വിക്ഷേപണച്ചെലവ് വൻതോതിൽ കുറയ്ക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലെയും ചൊവ്വയിലെയും മനുഷ്യവാസ ദൗത്യങ്ങൾക്കും സ്റ്റാർലിങ്ക് ശൃംഖല വിപുലീകരിക്കുന്നതിനുമായാണ് സ്റ്റാർഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതി വിജയിക്കണമെങ്കിൽ 171 അടി ഉയരമുള്ള മുകൾഭാഗത്തെ പേടകത്തെ ഭ്രമണപഥത്തിൽ നിന്ന് തിരികെ കൊണ്ടുവന്ന് ദക്ഷിണ ടെക്‌സസിലെ വിക്ഷേപണ ഗോപുരത്തിന്റെ യന്ത്രക്കൈകൾക്കുള്ളിൽ സുരക്ഷിതമായി ഇറക്കണം. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ താഴത്തെ ഭാഗമായ 'സൂപ്പർ ഹെവി' വി3 ബൂസ്റ്റർ വേർപെട്ട് വിക്ഷേപണ ഗോപുരത്തിലേക്ക് തന്നെ തിരിച്ചിറങ്ങും. തുടർന്ന് മുകൾഭാഗത്തെ പേടകം മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം വേഗതയിൽ ഭ്രമണപഥത്തിൽ പ്രവേശിച്ച് ഭൂമിയെ 14 തവണ വലംവയ്ക്കുകയും 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ വിന്യസിക്കുകയും ചെയ്യും.

ഇന്ത്യൻ സമയം നാളെ രാത്രി 10.30-നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നത്. 2,000 ഡിഗ്രി ഫാരൻഹീറ്റിലധികം താപനിലയെ അതിജീവിച്ച് ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പേടകം ടെക്‌സസിലേക്ക് എത്തുക. അടിയന്തര സാഹചര്യമുണ്ടായാൽ പേടകത്തെ കടലിൽ പതിപ്പിക്കാനോ ആകാശത്തുവച്ചുതന്നെ നശിപ്പിക്കാനോ സാധിക്കും. മുൻപരീക്ഷണങ്ങളിലെ എൻജിൻ തകരാറുകളും 2025-ലെ പൊട്ടിത്തെറിയും നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ദൗത്യം വിജയിപ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സ്‌പേസ് എക്‌സ്.

article-image

dszdsadsasd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed