ആഗോളതലത്തിൽ നിശ്ചലമായി മൈക്രോസോഫ്റ്റ്; ഔട്ട്‌ലുക്കും ടീംസും പണിമുടക്കിയതോടെ വലഞ്ഞ് ഐടി ലോകം


ഷീബ വിജയൻ


ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇത് ഔട്ട്‌ലുക്ക് , മൈക്രോസോഫ്റ്റ് ടീംസ് , കോപൈലറ്റ് എന്നിവയടക്കമുള്ള മൈക്രോസോഫ്റ്റ് 365 പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. സെർവർ ശേഷി വർദ്ധിപ്പിക്കാനും അടുത്തിടെ വരുത്തിയ നെറ്റ്‌വർക്ക് മാറ്റങ്ങൾ മൂലം തകരാറിലായ സംവിധാനങ്ങൾ ശരിയാക്കാനുമുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.


ചില സെർവറുകൾ തകരാറിലായ അവസ്ഥയിൽ തന്നെ തുടരുന്നതിനാൽ പരിഹാര നടപടികൾ കൃത്യമായി നടപ്പിലാക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സേവന ലഭ്യത ഉറപ്പാക്കാൻ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.


ആഗോളതലത്തിലുണ്ടായ ഈ സാങ്കേതിക തടസ്സം ഇന്ത്യയിലെ ബിസിനസ് മേഖലയെയും കോർപ്പറേറ്റ് സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇ-മെയിലുകൾ പരിശോധിക്കാനോ, ടീംസ് മീറ്റിംഗുകളിൽ പങ്കെടുക്കാനോ, ഔദ്യോഗിക രേഖകൾ വീണ്ടെടുക്കാനോ സാധിക്കാതെ ജീവനക്കാർ വലിയ പ്രതിസന്ധിയിലാണ്.

article-image

dszdsdsas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed