പെറുവിൽ ലിയോ മാർപാപ്പയ്ക്ക് ഹൃദ്യമായ സ്വീകരണം; പഴയകാല ഓർമ്മകളുണർത്തി വൈകാരിക യാത്ര
ഷീബ വിജയൻ
ലിമ ∙ തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി ആറു ദിവസത്തെ സന്ദർശനത്തിനായി പെറുവിലെത്തിയ ലിയോ മാർപാപ്പയ്ക്ക് കയാവൊ എയർബേസിൽ വിമാനമിറങ്ങിയപ്പോൾ മുതൽ ലഭിച്ചത് സ്വന്തം നാട്ടിലെത്തിയതുപോലെയുള്ള ആവേശകരമായ സ്വീകരണം. അർജന്റീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച എത്തിയ അദ്ദേഹത്തെ പെറു പ്രസിഡന്റ് കീക്കോ ഫുജിമോറിയും വിദേശകാര്യമന്ത്രി കാർലോസ് എസ്പയും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. വിമാനത്താവളത്തിൽ കാത്തുനിന്ന കുട്ടികളുടെ കയ്യിൽനിന്ന് സ്നേഹത്തോടെ പൂക്കൾ വാങ്ങിയ മാർപാപ്പ അവരെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. തുടർന്ന് അവെൻഡിയ ബ്രസീലിലെത്തി ഔദ്യോഗിക വാഹനത്തിലേക്ക് മാറിയ അദ്ദേഹം, വഴിയരികിൽ കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തശേഷമാണ് യാത്ര തുടർന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന സ്വീകരണച്ചടങ്ങിനുശേഷം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ലിമയിലെ പള്ളിയിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്കും നേതൃത്വം നൽകി. വൈകീട്ട് ഗ്രാൻഡ് നാഷനൽ തിയറ്ററിൽ ഉദ്യോഗസ്ഥ സംഘങ്ങളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ മാർപാപ്പ സംസാരിച്ചു. അമേരിക്കയിൽ ജനിച്ച ലിയോ മാർപാപ്പ അഗസ്റ്റിൻ സന്യാസസഭാംഗമായി പെറുവിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതൽ 2023 വരെ ചിക്ലായോ രൂപതാ ബിഷപ്പായിരുന്ന അദ്ദേഹത്തിന് പെറു പൗരത്വവുമുണ്ട്. ഈ പര്യടനത്തിന്റെ ഭാഗമായി പെറുവിലെ വടക്കൻ നഗരമായ ചിക്ലായോ സന്ദർശിക്കുന്ന അദ്ദേഹം പാംപാസ് ദെ പിമെന്റേലിൽ വിശുദ്ധ കുർബാനയർപ്പിക്കും. ഇതിനുപുറമെ കുസ്കോ, പുകാൽപ എന്നീ നഗരങ്ങളും സന്ദർശിക്കുന്ന മാർപാപ്പ ഈ മാസം 16ന് ലിമയിൽ തിരിച്ചെത്തി റോമിലേക്ക് മടങ്ങും.
cddfsfdsdfs


