റവറണ്ട് മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി


മനാമ: ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക പ്രസിഡന്റും വികാരിയുമായ റവറണ്ട് മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ബഹ്റിൻ മാർത്തോമ്മാ ഇടവക സഹവികാരി റവറണ്ട് വി.പി.ജോൺ അച്ചന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രദീപ് മാത്യുവിന്റെന്റെ പ്രാരംഭ പ്രാർത്ഥനക്കുശേഷം ഇടവക സെക്രട്ടറിറെജി ടി.എബ്രഹാം സ്വാഗതം പറഞ്ഞു. ഇടവക വൈസ് പ്രസിഡന്റ് ചാക്കോ പി മത്തായി ,എം. ടി മാത്യൂസ്, കോശി സാമുവേൽ , ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.
ഓൺലൈനിലൂടെ നടന്ന യോഗത്തിൽ ഇടവകയിലെ വിവിധ സംഘടനകളെ പ്രധിനിധീകരിച്ചു കുരുവിള വർക്കി , ഐപ്പ് ജോൺ, ഡെൻസി അനോജ്, ജിനു സജി, മേഴ്‌സി തോമസ്, രാജീവ് പി.മാത്യു എന്നിവർ യാത്രാ മംഗളാശംസകൾ അറിയിച്ചു. ഇടവകയുടെ സ്നേഹോപഹാരംറവറണ്ട് മാത്യു കെ. മുതലാളി അച്ചനും കുടുംബത്തിനും ഇടവക ട്രസ്റ്റിബിജു കുഞ്ഞച്ചൻ കൈമാറി. പാരീഷ് കൊയർ, സൺഡേ സ്കൂൾ കൊയർ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ, മീഡിയ ടീം അവതരിപ്പിച്ച വീഡിയോ പ്രദർശനം എന്നിവയും നടന്നു. സ്വേതാ എലിസബത്ത് ഫിലിപ്പ്,ഡാനിയേൽ വിനു എബ്രഹാം എന്നിവർ അവതാരകരായ യോഗത്തിൽ ഇടവക അക്കൗണ്ടന്റ്ചാൾസ് വര്ഗീസ് നന്ദി രേഖപ്പെടുത്തി. ജിജി തോമസിന്റെ പ്രാർത്ഥനയോടെയാണ് സമ്മേളനം സമാപിച്ചത്.