സിഡ്‌നിയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
സിഡ്നി: സിഡ്‌നിയുടെ കിഴക്കന്‍തീരത്ത് മഴ ശക്തമായതോടെ വെള്ളപ്പൊക്ക ഭീക്ഷണിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ 12ഓളം പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എട്ട് ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴശക്തമായി തുടരുന്നതിനാൽ ഇവിടെ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ഒറ്റരാത്രികൊണ്ട് 600ഓളം കോളുകൾ തങ്ങൾക്ക് ലഭിച്ചുവെന്ന് അടിയന്തിര സേവന വിഭാഗം അറിയിച്ചു. അതിൽ അറുപതോളം ആളുകൾ വെള്ളപ്പൊക്കത്തിൽപ്പെട്ടവരായിരുന്നു. റോഡുകളിലും, വീടുകളിലും വെള്ളം ഇരച്ച് കയറുന്നതിന്റെയും മരങ്ങൾ കടപുഴകി വീഴുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്.
കനത്ത മഴ ഓസ്‌ട്രേലിയയുടെ കോവിഡ്−19 വാക്‌സിൻ വിതരണത്തെ സാരമായി ബാധിച്ചു. 6 ദശ ലക്ഷം ആളുകൾക്ക് ആദ്യത്തെ വാക്‌സിൻ ഡോസുകൾ എത്തിക്കാനുള്ള രാജ്യത്തിന്റ പദ്ധതികളാണ് മഴ കാരണം തടസപ്പെട്ടിരിക്കുന്നത്.

