വണ്ണിന്റെ റിലീസ് തടയണം; പരാതിയുമായി രമേശ് ചെന്നിത്തല


കൊച്ചി: വൺ സിനിമയിലെ മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം കടയ്ക്കൽ‍ ചന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിനിമയ്ക്കെതിരെ അദ്ദേഹം സെൻസർ‍ ബോർ‍ഡിന് പരാതി നൽ‍കി. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെന്‍സർ‍ സർ‍ട്ടിഫിക്കറ്റ് നൽ‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ‍ ത്രില്ലറിൽ‍ കർ‍ക്കശക്കാരനായ മുഖ്യമന്ത്രി വേഷത്തെയാണ് കടയ്ക്കൽ‍ ചന്ദ്രൻ‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ചിത്രത്തിൽ‍ ശക്തനായ എതിരാളിയായ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും എത്തുന്നുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് ചിത്രത്തിൽ‍ കടപ്പാട് രേഖപ്പെടുത്തുന്പോഴാണ് ചിത്രത്തിന്റെ റിലീസിനെതിരെ ചെന്നിത്തല തന്നെ രംഗത്തെത്തിയിരിക്കുന്നത്. സെൻസർ‍ ബോർ‍ഡ് കടക്കൽ‍ ചന്ദ്രനും സിനിമയ്ക്കും ഇപ്പോൾ‍ ക്ലീൻ സർ‍ട്ടിഫിക്കേറ്റ് നൽ‍കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed