ആകാശ ദുരന്തം: അലാസ്കയിൽ വിമാനം തകർന്നു വീണ് 8 പേർക്ക് ദാരുണാന്ത്യം


ഷീബ വിജയൻ

അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാരടക്കം എട്ടുപേർ മരണപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആങ്കറേജിൽ നിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.15ഓടെ പടിഞ്ഞാറൻ അലാസ്കയിലെ വിദൂര മേഖലയിലായിരുന്നു അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം നിലവിൽ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

article-image

asdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed