താലിബാൻ കേന്ദ്രങ്ങളിൽ അഫ്ഗാൻ സേനയുടെ വ്യോമാക്രമണം; ആറു ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാൻ ഭീകരർക്കെതിരെ ശക്തമായ ആക്രമണം നടത്തി അഫ്ഗാൻ സേന. ഫര്യാബ് മേഖലയിലെ താലിബാൻ ശക്തികേന്ദ്രങ്ങളിലാണ് അഫ്ഗാൻ സേന വ്യോമാക്രമണം നടത്തിയത്.
അഫ്ഗാനിലെ ദൗലത് അബാദ് ജില്ലയിലെ ഫര്യാബ് മേഖലയിൽ ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. ആറ് ഭീകരർ കൊല്ലപ്പെട്ടപ്പോൾ അഞ്ചു പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർക്കൊപ്പം ജില്ലയിൽ ഭീകര പ്രവർത്തന ങ്ങൾക്ക് നേതൃത്വം കൊടുത്തയാളെ പിടികൂടിയതായും അഫ്ഗാൻ സേന അറിയിച്ചു.