ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിന് അനുമതി നൽകി ബഹ്റൈൻ

മനാമ: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്ഐഐ) നിർമ്മിക്കുന്ന കോവിഷീൽഡ് ഓസ്ട്രോസെനേക്ക കൊറോണ വാക്സിൻ ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ചു. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള ആളുകൾക്ക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്.
എൻഎച്ച്‌ആർഎയുടെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ സമിതിയുടെയും പങ്കാളിത്തത്തോടെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.