ബലൂചിസ്താനിൽ വെടിവയ്പ്: ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു
ബലൂചിസ്താൻ: ബലൂചിസ്താനിലെ ഹർനായ് ജില്ലയിൽ ഫ്രണ്ടിയർ കോർപ്‌സ് പോസ്റ്റിലുണ്ടായ വെടിവയ്പിൽ ഏഴ് പാകിസ്താനി സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഭീകരർ വെടിവച്ചതെന്ന് ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
ബലൂചിസ്താനിലെ അവാരൻ മേഖലയിൽ അഞ്ച് ദിവസം മുന്‍പുണ്ടായ ഏറ്റുമുട്ടലിൽ പത്ത് ഭീകരരെ വധിച്ചിരുന്നു.
