പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി നൽകി ഗവർണർ


 

തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ഈ മാസം 31നാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു മണിക്കൂറായിരിക്കും സമ്മേളനം. അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോദ്ധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവർണർ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്. എന്നാൽ സ്‌പീക്കറുമായുളള കൂടിക്കാഴ്‌ചയിൽ പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ അനുമതി നൽകാൻ തീരുമാനിച്ചതായി ഗവർണർ സ്‌പീക്കറെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാജ്ഭവൻ സർക്കാരിനെ ഔദ്യോഗികമായി തീരുമാനം അറിയിച്ചത്.

You might also like

  • Straight Forward

Most Viewed