വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ച് ബ്രിട്ടൺ; ആദ്യ വാക്സിൻ സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടി 90കാരി


ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്തമായി വികസിപ്പിച്ച കൊറോണ വാക്സിൻ വിതരണത്തിന് തുടക്കം കുറിച്ച് ബ്രിട്ടൺ. മാർഗരറ്റ് കീനൻ എന്ന 90 വയസുകാരിയാണ് ബ്രിട്ടണിൽ ആദ്യ വാക്‌സിൻ സ്വീകരിച്ചത്. ക്ലിനിക്കൽ അപ്രൂവൽ ലഭിച്ചതിന് ശേഷം ഫൈസർ വാക്‌സിൻ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തിയും മാർഗരറ്റ് ആണ്. 91 വയസ് തികയുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് മാർഗരറ്റ് വാക്‌സിന് കുത്തിവെയ്പ് നടത്തിയത്.

സെൻട്രൽ ഇംഗ്ലണ്ടിലെ കോൺവെന്ററിയിലെ പ്രാദേശിക ആശുപത്രിയിലെത്തി രാവിലെ 6.31 ഓടെയാണ് മാർഗരറ്റ് വാക്‌സിൻ ഡോസ് സ്വീകരിച്ചത്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ച ആദ്യ വ്യക്തിയെന്ന നിലയിൽ വളരെ അഭിമാനമുണ്ടെന്ന് മാർഗരറ്റ് പറഞ്ഞു. തനിക്ക് ലഭിച്ച ഏറ്റവും മികച്ച പിറന്നാൾ സമ്മാനമാണിത്.

വാക്‌സിൻ വിതരണം ആരംഭിച്ച ആദ്യ പാശ്ചാത്യ രാജ്യമാണ് ഇംഗ്ലണ്ട്. അതിനാൽ തന്നെ ലോകരാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ ഇംഗ്ലണ്ടിനെ ഉറ്റുനോക്കുകയാണ്. ഫൈസറിന്റെ വാക്സിൻ രോഗബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed