ഗസ്സയിൽ 'സ്വന്തം' ഡ്രോൺ പൊട്ടിത്തെറിച്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; സാങ്കേതിക തകരാറെന്ന് വെളിപ്പെടുത്തൽ


ശാരിക

ഗസ്സ: വടക്കൻ ഗസ്സയിൽ തങ്ങളുടെ തന്നെ സൈനിക യൂണിറ്റിന് സമീപം സാങ്കേതിക തകരാറിലായ ഡ്രോൺ പൊട്ടിത്തെറിച്ച് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച സൈനിക ഔട്ട്‌പോസ്റ്റിലുണ്ടായ അപകടത്തിൽ മറ്റ് ചില സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ വ്യോമസേനാ ഹെലികോപ്റ്റർ മാർഗ്ഗം അഷ്കലോണിലെ ബർസിലായ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

പതിനാറാം ബ്രിഗേഡിലെ (ജെറുസലേം ബ്രിഗേഡ്) റിസർവിസ്റ്റുകളായ നദാവ് കാലി (24), ഒഫെക് മൊഅലെം (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് ക്യാമ്പിനുള്ളിൽ തകർന്നുവീണ ചെറു ഡ്രോൺ പരിശോധിക്കാൻ ഇരുവരും അടുത്തേക്ക് ചെന്നപ്പോഴാണ് അപ്രതീക്ഷിതമായി അത് പൊട്ടിത്തെറിച്ചത്.

അപകടത്തെത്തുടർന്ന് സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ചെറിയ ഡ്രോണുകളുടെ ഉപയോഗം ഇസ്രായേൽ സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 2023 ഒക്ടോബർ 7-ന് ശേഷം ഗസ്സയിൽ കരസേനാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഇസ്രായേൽ ശക്തമായി തുടരുന്നതിനിടയിലാണ് സ്വന്തം ആയുധം പൊട്ടിത്തെറിച്ച് സൈനികർ കൊല്ലപ്പെടുന്നത്. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 968 സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിൽ 472 പേർ ഗസ്സയിലെ നേരിട്ടുള്ള കരയുദ്ധത്തിലാണ് മരണപ്പെട്ടത്.

article-image

fvfdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed