ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറപ്പിച്ച ആദ്യത്തെ മനുഷ്യൻ അന്തരിച്ചു


വാഷിംഗ്ടൺ : ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച അമേരിക്കൻ പൈലറ്റ് ചക്ക് യെയ്ഗാർ അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് 97 വയസുകാരനായ യെയ്ഗർ മരിച്ചത്. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാർത്ത അറിയിച്ചത്. ട്വിറ്ററിലൂടെ സന്ദേശം പങ്കുവയ്ക്കുകയായിരുന്നു.

അതിസാഹികമായ ജീവിതം അതിമനോഹരമായി ജീവിച്ച അമേരിക്കയുടെ എക്കാലത്തെയും മികച്ച പൈലറ്റായ യെയ്ഗറിന്റെ കരുത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സാഹസികതയുടെയും പാരമ്പര്യം എന്നെന്നും ഓർമ്മപ്പെടുമെന്നാണ് വിക്ടോറിയ ട്വിറ്ററിൽ കുറിച്ചത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല.

രണ്ടാംലോക മഹായുദ്ധക്കാലത്ത് അമേരിക്കയുടെ യുദ്ധവൈമാനികനായിരുന്ന യെയ്ഗർ. 1941 ലാണ് യെയ്ഗർ സൈന്യത്തിൽ ചേർന്നത്. തുടർന്ന 1947 ൽ റോക്കറ്റ് എഞ്ചിൻ ഘടിപ്പിച്ച ബെൽ എക്‌സ് വൺ പരീക്ഷണ വിമാനത്തിൽ ശബ്ദവേഗത്തിൽ പറന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു യെയ്ഗർ. ഇത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു. യെയ്ഗറിന്റെ മരണത്തിൽ നിരവധി വിശിഷ്ടവ്യക്തകൾ അനുശോചനം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed