ഓക്‌സിജന്‍ നിലച്ചു; പാകിസ്ഥാനിലെ ആശുപത്രില്‍ മരിച്ചത് ഏഴു കൊറോണ രോഗികള്‍


ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ആശുപത്രിയില്‍ കൊറണ രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതായി റിപ്പോര്‍ട്ട്. പെഷാവാറിലെ ആത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശ പ്പെടുന്ന ആശുപത്രിയിലാണ് സംഭവം. ആകെ ഏഴു കൊറോണാ രോഗികളാണ് ഓക്‌സിജന്‍ നിലച്ചതുമൂലം മരണപ്പെട്ടത്. ഇതോടെ പാകിസ്ഥാനിലെ ആകെ കൊറോണാ മരണം ഒന്‍പതിനായിരത്തിലേക്ക് കടന്നിരിക്കുകയാണ്.

പെഷാവാറിലെ ഖൈബര്‍ ടെക് ആശുപത്രിയിലാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലെ ഓക്‌സിജന്‍ വിതരണം നിലച്ചത് ഞായറാഴ്ച രാത്രിയിലാണ് . ഓക്‌സിജന്‍ എത്തിക്കേണ്ട കമ്പനി പുതിയ സിലിണ്ടറുകളുമായി എത്താന്‍ താമസിച്ചതാണ് അപകടകാരണമായി വിലയിരുത്തുന്നത്. പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ രണ്ടാമത്തെ വലിയ ആശുപത്രിയാണ് ഖൈബര്‍ ടെക്. 190 കിലോമീറ്റര്‍ ദൂരത്തുള്ള റാവല്‍പിണ്ടിയിലെ ഫാക്ടറിയില്‍ നിന്നാണ് ഓക്‌സിജന്‍ എത്തിയത്. പ്രവിശ്യാ ആരോഗ്യമന്ത്രി തൈമൂര്‍ ഝാഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. പാകിസ്ഥാനില്‍ നാലര ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ മരണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് 8361 മാത്രമാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed