ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്ന് ബൈഡന്‍


വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം ഉറപ്പു വരുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. പെരുമാറ്റ രീതികളുടെ പേരിൽ ചൈനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇത്‌സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് അദ്ദേഹം അറിയിച്ചത്.

ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരണം. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി ഉറപ്പു വരുത്തേണ്ടതുണ്ട്. ചൈനയ്‌ക്കെതിരെ നടപടിയെടുക്കുക മാത്രമല്ല നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം ചൈന മനസിലാക്കുകയും വേണം. അക്കാര്യം ഉറപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ബൈഡൻ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻവാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ജൂലൈ മാസത്തിൽ അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറി. ചൈനയിൽ കൊറോണ വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് സംഘടനയിൽ നിന്നും പിൻവാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed