ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കെട്ടിവെക്കാനുള്ള തുക കൈമാറി


മനാമ:

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല പഞ്ചായത്തിലേക്ക്  പറളി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന കെ.എസ് .യു പാലക്കാട് ജില്ല പ്രസിഡണ്ട്  കെ.എസ് ജയാഘോഷിന് കെട്ടി വെക്കാനുള്ള തുക ബഹ്‌റൈൻ  ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കൈമാറി.  ഷാഫി പറമ്പിൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡണ്ട് ജോജി  ലാസർ ആണ്  ജില്ല കമ്മിറ്റിക്ക് വേണ്ടി  തുക കൈമാറിയത് .

ജില്ലയിലുടനീളം നിരവധി  സ്ഥാനാർത്ഥികൾക്ക്  കെട്ടി വെക്കാനുള്ള തുക ഇത്തരത്തിൽ കൈമാറിയതായി ആക്ടിങ് പ്രസിഡണ്ട് നിസാർ കുന്നംകുളത്തിങ്ങൽ ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് ,സെക്രട്ടറി ഷാജി ജോർജ് എന്നിവർ  അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed