റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ട്രംപിനെ നാമനിർദേശം ചെയ്തു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തു. ഷാർലെറ്റിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കണ്‍വെണ്‍ഷനിലാണ് പ്രഖ്യാപനം. ഇത് രണ്ടാം തവണയാണ് ട്രംപ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡനെ നേരത്തെ നിശ്ചയിച്ചിരുന്നു. ബൈഡൻ ഇതിനോടകം തന്‍റെ പ്രചാരണവും തുടങ്ങിയിരുന്നു.

