അർജ്ജുൻ അശോകൻ നായകനായെത്തുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്


അർജ്ജുൻ അശോകൻ നായകനായെത്തുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇത്. അർജുൻ അശോകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്ത് വിട്ടത്. ടൊവിനോ തോമസ്, അമല പോള്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.

കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed