വാക്സിനേഷൻ രംഗത്ത് ആഗോള മാതൃക പിന്തുടർന്ന് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി രാജ്യത്തെ വാക്സിനേഷൻ പ്രോഗ്രാമുകൾ ബഹ്‌റൈൻ നിരന്തരം നവീകരിച്ചു വരികയാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (SCH) ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ പ്രസ്താവിച്ചു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും ഷിഫ നാഷണൽ മെഡിക്കൽ സപ്ലൈയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇഫക്റ്റീവ് വാക്സിൻ മാനേജ്മെന്റ്' വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 20 വരെയാണ് ശിൽപ്പശാല നടക്കുന്നത്.

വാക്സിൻ വിതരണ ശൃംഖലകളും മാനേജ്മെന്റും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദേശീയ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി പൊതുജനാരോഗ്യ വിദഗ്ദ്ധരും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളും ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

രോഗപ്രതിരോധത്തിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് ബഹ്‌റൈൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ശാസ്ത്രീയ മുന്നേറ്റങ്ങളും അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകളും അടിസ്ഥാനമാക്കി ദേശീയ വാക്സിനേഷൻ നയം കാലോചിതമായി പരിഷ്കരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ഗുണനിലവാരം ഉറപ്പാക്കി നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കുക, പ്രതിരോധ കുത്തിവെയ്പ്പ് സംവിധാനവും വിതരണ ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sxvdgx

You might also like

  • Lulu Exchange
  • Straight Forward

Most Viewed