ഡൽഹി മെട്രോ സർവ്വീസ് പുനഃരാരംഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: മെട്രോ സർവീസ് ഘട്ടംഘട്ടമായി പുനഃരാരംഭിക്കാൻ അനുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമായതിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ കേന്ദ്രം ഉടൻ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- കേജരിവാൾ തന്‍റെ ട്വീറ്റിൽ വ്യക്തമാക്കി.

