ചെറുപ്പക്കാരിൽ കോവിഡ് പടരുന്നു: രോഗലക്ഷണമില്ലാത്തതിനാൽ വ്യാപനം രൂക്ഷം: മുന്നറിയിപ്പുമായി WHO


ജനീവ: ചെറുപ്പക്കാരിൽ കോവിഡ് വ്യാപനം ശക്തമാകുന്നതായി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രണ്ടാം ഘട്ടത്തിൽ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവർ‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷവും തങ്ങൾ‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഈ സാഹചര്യം പ്രശ്‌നം കൂടുതൽ വഷളാക്കുന്നതായും ലോകാരോഗ്യസംഘടന വെസ്‌റ്റേൺ പസഫിക് റീജിയണൽ ഡയറക്ടർ തകേഷി കസായി വ്യക്തമാക്കി.  ചെറുപ്പക്കാർ രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും ഇടപഴകുന്നതിനാല്‍ അപകടസാധ്യത വർദ്ധിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed