ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തിന് അനുയോജ്യനായ വ്യക്തിയല്ലെന്ന് മിഷേൽ ഒബാമ; മറുപടിയുമായി ട്രംപ്


വാഷിംഗ്ടണ്‍ ഡിസി: മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് മിഷേലും ഓരോന്ന് ചെയ്യുന്നതെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാർഷിക ചടങ്ങിലായിരുന്നു ട്രംപിന്‍റെ മറുപടി. 

പ്രസിഡന്‍റ് പദത്തിലിരുന്ന് എന്ത് ചെയ്യാനാകുമെന്ന് തെളിയിക്കാൻ ആവശ്യത്തിലേറെ സമയം ലഭിച്ചു. എന്നാൽ അതൊന്നും അവർക്ക് മനസിലാക്കാനായിട്ടില്ല. ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തിന് അനുയോജ്യനായ വ്യക്തിയല്ലെന്നുമായിരുന്നു ഡെമോക്രാറ്റിക് നാഷണൽ കണ്‍വെൻഷനിൽ സംസാരിക്കവെ മിഷേലിന്‍റെ വിമർശനം. അതിനുള്ള മറുപടിയിലാണ് മിഷേലിനൊന്നും മനസിലായിട്ടില്ലെന്ന് ട്രംപ് പറഞ്ഞത്. തുറന്നുപറയുകയാണെങ്കിൽ, അവർ തത്സമയം പ്രസംഗിക്കണമായിരുന്നു. എന്നാൽ, അവരത് ചെയ്തതുമില്ല. ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു മിഷേലിന്േ‍റതെന്നും ട്രംപ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed