അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ നീക്കം


ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാൻഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽ രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിച്ചു.

യു.എസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യു.എ.ഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം വിമാന സർവ്വീസ് ആരംഭിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed