കംബോഡിയയിൽ ചിക്കുൻ ഗുനിയ പടർന്നു പിടിക്കുന്നു

നോംപെൻ: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ കംബോഡിയയിൽ ചിക്കുൻ ഗുനിയ പടരുന്നു. 12 പ്രവിശ്യകളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂൺമുതൽ ഇന്നലെ വരെ ആയിരത്തിലധികം പേർക്കു രോഗം ബാധിച്ചു. കംബോഡിയയിൽ 1961 ലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് 2011ലും രോഗം പടർന്നുപിടിച്ചു. ഈഡിസ് കൊതുകുകളാണ് മനുഷ്യരിലേക്ക് വൈറസ് പകർത്തുന്നത്.