പ്ല​സ് ടു, ​അം​ഗ​ന​വാ​ടി ക്ലാ​സു​ക​ളു​ടെ ഓൺലൈൻ സം​പ്രേ​ഷ​ണ സ​മ​യ​ത്തി​ൽ മാ​റ്റം


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കൾ മുതൽ മാറ്റമുണ്ടായിരിക്കും. ഇതനുസരിച്ചു നേരത്തെ രാവിലെ 8.30 മുതൽ 10.30വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ്ടു ക്ലാസുകൾ ഇനി രാവിലെ എട്ടു മണി മുതൽ 10 മണി വരെ ആയിരിക്കും. 

അംഗനവാടി കുട്ടികൾക്കു വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമ്മിക്കുന്ന കിളിക്കൊഞ്ചൽ ക്ലാസുകൾ തിങ്കളാഴ്ച മുതൽ രാവിലെ 10 മണിക്ക് ആയിരിക്കും. നേരത്തെ ഇത് എട്ടു മണിക്കായിരുന്നു. കൊച്ചു കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണു മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തിൽ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. എന്നാൽ യോഗ, ഡ്രിൽ, മോട്ടിവേഷൻ തുടങ്ങിയ പൊതു ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന മുറയ്ക്കു തുടർന്നും ഈ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed