കോവിഡ് വാക്സിൻ അടുത്ത വർഷത്തോടെ മാത്രം; ട്രംപിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി


വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തള്ളി രാജ്യത്ത് ആരോഗ്യ വിദഗ്ദ്ധർ. കോവിഡ് വാക്സിൻ ആദ്യം കണ്ടുപിടിക്കുന്ന രാജ്യം അമേരിക്ക ആയിരിക്കുമെന്നും എത്രും വേഗം അതിനുള്ള നടപടികൾ പൂർത്തിയാകുമെന്നുമായിരുന്നു ട്രംപ് അഭിപ്രായപ്പെട്ടത്. 

വൈറ്റ്ഹൗസിൽ ഒരുമാസം മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപ് പറഞ്ഞതുപോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2021ഓടെ മാത്രമേ കോവിഡ് വാക്സിൻ കണ്ടെത്താനാകൂ എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും വാക്സിൻ കണ്ടുപിടിച്ചാൽ തന്നെ അനേകം പേരിൽ പരീക്ഷണം നടത്തിയ ശേഷമേ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഇതാദ്യമായാണ് പ്രസിഡന്‍റിന്‍റെ വാക്കുകൾ തള്ളി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ രംഗത്തെത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed