ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിയായ നിത്യ വി. രാമന് അട്ടിമറി വിജയം; സോഷ്യലിസ്റ്റ് വിജയം ദുരന്തമെന്ന് ട്രംപ്


ശാരിക

വാഷിംഗ്ടൺ: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിന്റെ മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവും മലയാളിയുമായ നിത്യ വി. രാമന് ചരിത്രവിജയം. നിലവിലെ മേയറും മുതിർന്ന നേതാവുമായ കാരൻ ബാസിനെ 52.70 ശതമാനം വോട്ടുകൾ നേടിയാണ് നിത്യ അട്ടിമറിച്ചത്. ലോസ് ആഞ്ചലസിന്റെ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ ദക്ഷിണേഷ്യക്കാരിയുമാണ് ഇവർ. ചെറുപ്പക്കാരായ വോട്ടർമാരുടെ ശക്തമായ പിന്തുണയോടെയാണ് നിത്യ ഈ വിജയം സ്വന്തമാക്കിയത്. തോൽവി സമ്മതിച്ച കാരൻ ബാസ് നിത്യയെ അഭിനന്ദിക്കുകയും സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം, പ്രധാന നഗരങ്ങളിൽ സോഷ്യലിസ്റ്റ് നേതാക്കൾ അധികാരത്തിൽ വരുന്നത് ദുരന്തമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചു.

വിജയത്തിനുശേഷം മാധ്യമങ്ങളെ കണ്ട നിത്യ രാമൻ വികാരാധീനയായി പ്രതികരിക്കുകയും നഗരത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. പാർപ്പിട പ്രതിസന്ധി, ഭവനരഹിതർക്കുള്ള സഹായങ്ങൾ, പൊതുസുരക്ഷ, ഹോളിവുഡ് മേഖലയിലെ തൊഴിൽ സംരക്ഷണം എന്നിവ പരിഹരിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലുണ്ടായ വൻ കാട്ടുതീ ദുരന്തസമയത്ത് മേയർ കാരൻ ബാസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനവിധിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 2027 സൂപ്പർ ബൗൾ, 2028 സമ്മർ ഒളിമ്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുകയെന്നതാണ് പുതിയ മേയർക്ക് മുന്നിലുള്ള പ്രധാന ചുമതല.

1981-ൽ തൃശൂരിൽ ജനിച്ച നിത്യ ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. പിതാവ് വെങ്കിട്ടരാമൻ കെൽട്രോൺ ജീവനക്കാരനും മാതാവ് സുധ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനത്തിനു ശേഷം ഡൽഹിയിലും തമിഴ്നാട്ടിലും ചേരിനിവാസികളുടെ അവകാശങ്ങൾക്കായും നഗരവികസന പ്രശ്നങ്ങൾക്കായും പ്രവർത്തിച്ചു. പിന്നീട് എം.ഐ.ടിയിൽ നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ലോസ് ആഞ്ചലസിലേക്ക് മാറിയതും പൊതുപ്രവർത്തനത്തിൽ സജീവമായതും.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed