ഇറാഖിലെ യുഎസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം


ബാഗ്ദാദ്: ഇറാക്കിലെ യുഎസ് എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. ഇന്നലെ രാത്രിയിൽ ബാഗ്ദാദിലെ ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന യുഎസ് എംബസിക്കു നേരെയാണ് ആക്രമണമുണ്ടയത്. റോക്കറ്റ് ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായുമായാണ് റിപ്പോർട്ടുകൾ‌. സംഭവത്തിനു പിന്നാലെ എംബസിയിലെ കിഴക്കൻ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തി.

അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് അധികൃതർ വിശദീകരണമൊന്നും നൽകിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed