കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റു മരിച്ചു


കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന രാഗേഷ് (35) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ തലശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed