കറുത്തവർഗക്കാർക്കെതിരായ വീഡിയോ പരാമർശം; അലബാമ മേയർ രാജിവച്ചു


വാഷിംഗ്ടണ്‍ ഡിസി: ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന് പിന്തുണ അറിയിച്ച അലബാമ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിനെക്കുറിച്ച് അപകീർത്തികരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്ത അലബാമ മേയർ രാജിവച്ചു. മേയർ മാർക്ക് ചേംബേഴ്സ് ആണ് തന്‍റെ പോസ്റ്റ് വിവാദമായതിനു പിന്നാലെ രാജിവച്ചത്.

എന്നാൽ, മേയറുടെ രാജിക്ക് കൗണ്‍സിൽ അംഗീകാരം നൽകിയിട്ടില്ല. ഇതിനു മുൻപും മറ്റു പല വിഷയങ്ങളിലും വിവാദ പരാമർശങ്ങൾ നടത്തി ചേംബേഴ്സ് വിവാദത്തിലകപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed