ദക്ഷിണ ധ്രുവത്തിൽ താപനില ഉയരുന്നതായി റിപ്പോർട്ട്


വാഷിംഗ്ടണ്‍ ഡിസി: ദക്ഷിണ ധ്രുവത്തിൽ താപനില അതിവേഗത്തിൽ ഉയരുന്നെന്ന് റിപ്പോർട്ടുകൾ. അന്‍റാർട്ടിക്കയിൽ മനുഷ്യരുടെ ഇടപെടലുകളാണ് കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ദക്ഷിണ ധ്രുവത്തിലെ താപനില മൂന്നിരട്ടിയായാണ് വർദ്ധിച്ചതെന്ന് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്‍റാർട്ടിക്കയിലുടനീളമുള്ള 20 കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുന്പോൾ ഭൂഖണ്ഡത്തിൽ ആകെ ചൂടു വർദ്ധിക്കുന്നത് മുൻപത്തേതിനേക്കാൾ ഏഴിരട്ടിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed