ദക്ഷിണേഷ്യയിലെ 10 കോടിയിലധികം കുട്ടികളെ കോവിഡ് മഹാമാരി പട്ടിണിയിലാക്കിയേക്കുമെന്ന് യൂണിസെഫ്


ജനീവ: കോവിഡ് മഹാമാരി ദക്ഷിണേഷ്യയിലെ 10 കോടിയിലധികം കുട്ടികളെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്‍റെ സാന്പത്തികവും സാമുഹികവുമായ പരിണിതഫലങ്ങൾ നേരിട്ടനുഭവിക്കുന്നത് കുട്ടികളായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ കുട്ടികൾക്കായുള്ള എജൻസി യൂണിസെഫ് പറഞ്ഞു. 

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, മാൽദ്വീപ്, ഭൂട്ടാൻ ഒക്കെ ഉൾപ്പെടുന്ന ദക്ഷിണേഷ്യയിൽ 60 കോടി കുട്ടികളാണുള്ളത്. ഇവരിൽ 24 കോടിയോളം ഇപ്പോൾ തന്നെ പട്ടിണിയിലാണ്. മോശം സാഹചര്യം തുടർന്നാൽ, ആറു മാസത്തിനുള്ളിൽ കോവിഡ് മൂലം 12 കോടി കുട്ടികൾകൂടി പട്ടിണിയിലാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ അടിയന്തിര നടപടി എടുക്കുന്നില്ലെങ്കിൽ, ഒരു തലമുറയുടെ മൊത്തം ഭാവിയെയും പ്രതീക്ഷകളെയും നശിപ്പിക്കാൻ കോവിഡിന് കഴിയുമെന്നും യൂണിസെഫ് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed