ന്യൂസിലൻഡ് കോവിഡ് മുക്തം


വെല്ലിംഗ്ടൺ: അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി. രാജ്യത്ത് നിലവിൽ ഒരു കോവിഡ് ബാധിതൻ പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തിൽനിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്‌ലി ബ്ലൂംഫീൽഡ് പറഞ്ഞു. 

ഈ നാഴികക്കല്ല് സന്തോഷകരമായ ഒന്നാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ടെന്നും ആഷ്‌ലി കൂട്ടിച്ചേര്‍ത്തു.

You might also like

  • Straight Forward

Most Viewed