ബ്രസീലിൽ കോവിഡ് രോഗികൾ ഏഴു ലക്ഷത്തിലേക്ക്; മരണസംഖ്യ 36,000 കടന്നു
ബ്രസീലിയ: ബ്രസീലിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴു ലക്ഷത്തോടടുക്കുന്നു. വേൾഡോമീറ്റേഴ്‌സിന്‍റെ കണക്കു പ്രകാരം ബ്രസീലിൽ ഇതുവരെ 691,962 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 36,000 പിന്നിട്ടിരുന്നു. ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 27,581 പേര്‍ക്ക്. 910 പേരാണ് ഒറ്റ ദിവസം കോവിഡ് ബാധിതരായി ബ്രസീലില്‍ മണപ്പെട്ടത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കു പിന്നിലായി രണ്ടാം സ്ഥാനത്താണ് ബ്രസീൽ. അതേസമയം, ബ്രസീലിലെ കണക്കുകൾ പരസ്യപ്പെടുത്തില്ലെന്നാണ് അവിടത്തെ സർക്കാർ ശനിയാഴ്ച അറിയിച്ചത്. രോഗവ്യാപനത്തിന്‍റെ തീവ്രത മറയ്ക്കാനാണ് ബ്രസീലിയൻ സർക്കാർ ഇങ്ങനെ ചെയ്യുന്നതെന്നു വിമർശനമുണ്ട്. രോഗബാധിതരിലും മരണത്തിലും യുഎസ് ആണ് ഒന്നാം സ്ഥാനത്ത്. അവിടെ രോഗബാധിതർ 20 ലക്ഷത്തോട് അടുത്തു. മരണം 1.12 ലക്ഷത്തിന് മുകളിലും.
