കോവിഡിനെ നേരിടാൻ കഴിക്കുന്നത് ഹൈഡ്രോക്സി ക്ലോറോക്വിൻ


വാഷിംഗ്ടണ്‍: കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കുന്നത് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിസണ്ട് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒന്നരയാഴ്ചയായി ഹൈഡ്രോക്സി ക്ലോറോക്വിൻ ആണ് ഉപയോഗിക്കുന്നത്. ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട്, ഒന്നും സംഭവിച്ചില്ല -ട്രംപ് പറഞ്ഞു. ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരെ ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നും ഇതുസംബന്ധിച്ച ക്ലിനിക്കൽ പരീക്ഷണങ്ങൾ പാതിവഴിയിലാണെന്നും വോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. അങ്ങനെയുള്ളപ്പോൾ ഹൈഡ്രോക്സി ക്ലോറോക്വിന് അനുകൂല ഗുണങ്ങൾ ഉണ്ടെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ചോദ്യത്തിനും ട്രംപ് മറുപടി നൽകി.


ഒന്നാമത്തെ തെളിവ് ഞാനാണ്. നിരവധി ഫോണ്‍ വിളികൾ എനിക്ക് ലഭിക്കുന്നുണ്ട്. എത്രയാളുകളാണ് ഈ മരുന്ന് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാൽ നമ്മൾ ആശ്ചര്യപ്പെടും- ട്രംപ് വ്യക്തമാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഹൈഡ്രോക്സി ക്ലോറോക്വിനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed