ബ്രിട്ടനിൽ പ്രവാസികൾക്ക് 14 ദിവസത്തെ നിരീക്ഷണം


ലണ്ടൻ: വിദേശരാജ്യങ്ങളിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തി ബ്രിട്ടൻ. അയർലൻഡിൽ നിന്ന് എത്തുന്നവർക്ക് മാത്രം ഇത് ബാധകമല്ല. മേയ് മാസം അവസാനം മുതൽ ഈ നിയന്ത്രണം നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. 

സ്വകാര്യ താമസസ്ഥലങ്ങളിൽ നിർബന്ധിത സ്വയം നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശം. പുതിയ നിയന്ത്രണം എത്ര നാളത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed